പെരുന്പിലാവ്: കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്കു തിരിച്ചുനൽകി യുവാവ് മാതൃകകാട്ടി. തെക്കേ വാവന്നൂർ മണിയാത്ത് വീട്ടിൽ അൻസാറിനാണ് പഴ്സ് കളഞ്ഞുകിട്ടിയത്. പഴ്സ് ചാലിശേരി ജനമൈത്രി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
രേഖകൾ പ്രകാരം തിരൂർ സ്വദേശി കളത്തിൽ ബാലകൃഷ്ണന്റേതാണെന്ന് അറിവാകുകയും ഉടമയെ വിളിച്ചുവരുത്തി തിരിച്ചുനൽകുകയും ചെയ്തു. എസ്ഐ ടി.പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അൻസാറിനു മൊമന്റോ നൽകി ആദരിച്ചു.
കളഞ്ഞുകിട്ടിയ പഴ്സ് കൈമാറി
12:38 AM Sep 29, 2022 | Deepika.com