ഗുരുവായൂർ: ക്ഷേത്ര നഗരിയിൽ നടക്കുന്ന റെയിൽവെ മേൽപ്പാലമുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളോട് യു.ഡി.എഫിന് നിഷേധാത്മക സമീപനമാണുള്ളതെന്ന് നഗരസഭ ചെയർമാൻ എം.കൃഷ്ണണദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ശുചിത്വമുള്ള മികച്ച 10 നഗരസഭകളിൽ ഒരു നഗരസഭയായി ഗുരുവായൂരിനെ തെരഞ്ഞെടുത്തു. ഗുരുവായൂരിലെ ജനങ്ങളുടെ പിന്തുണയാണ് ഇത്തരത്തിൽ അംഗീകാരം ലഭിക്കാൻ കാരണം.
സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ സംഘാടക സമിതിയോഗത്തിൽ യു.ഡി.എഫ് കൗണ്‍സിലർമാർ പങ്കെടുത്ത് പിന്തുണ അറിയിച്ച ശേഷം, പിന്നീട് ബഹിഷ്കരണം നടത്തി. എന്നാൽ ജനങ്ങൾ ഒന്നാകെ നൽകിയ പിന്തുണയിൽ നഗരസഭക്ക് അംഗീകാരം ലഭിച്ചു. യു.ഡി.എഫ് പിന്തുണയില്ലാതെ നഗരസഭക്ക് അംഗീകാരം ലഭിച്ചതിലുള്ള ജാള്യത മറക്കാനാണ് കൗണ്‍സിൽ യോഗത്തിൽ ബഹിഷ്കരണ നാടകം നടത്തിയതെന്നും ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വികസനങ്ങളോട് യുഡിഎഫിന് നിഷേധാത്മക സമീപനം: നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്
12:38 AM Sep 29, 2022 | Deepika.com