തോളൂരിൽ കുഞ്ഞൂണ് പദ്ധതി
12:38 AM Sep 29, 2022 | Deepika.com
തോളൂർ: പഞ്ചായത്തിലെ അങ്കണവാടികളിൽ പോഷണ്‍ അഭിയാൻ പദ്ധതി പ്രകാരം കുട്ടികൾക്കുള്ള കുഞ്ഞൂണ് പദ്ധതിക്ക് തുടക്കമായി. പോഷക സമീഹൃത ആഹാരമായ അമൃതം പൊടി കൊണ്ട് കുറുക്ക് നൽകി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീന വിൽസണ്‍ കുഞ്ഞൂണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആശാ വർക്കർ കെ.എ.ജാൻസി, വെൽഫയർ കമ്മിറ്റി അംഗങ്ങളായ മെറ്റി ജോണ്സണ്, രശ്മി ജിഷ്ണു, ഷംന സുനീർ, എന്നിവർ സംസാരിച്ചു.