ചേർപ്പ്: പാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സുബിത സുഭാഷ് അധികാരമേറ്റു.
എൽഡിഎഫ് ധാരണ പ്രകാരം 20 മാസത്തെ പ്രസിഡന്റ് പദവി മിനി വിനയൻ രാജിവെച്ചതിനെ തുടർന്നാണ് സിപിഐ പ്രതിനിധിയായ 11-ാം വാർഡ് അംഗം സുബിത സുഭാഷ് പ്രസിഡന്റായി അധികാരമേറ്റത്.
വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ആശാ മാത്യൂസ് സ്ഥാനമേറ്റു. അനുമോദന സമ്മേളനത്തിൽ സിപിഐ ദേശീയ കൗണ്‍സിൽ അംഗം കെ.പി. രാജേന്ദ്രൻ , സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.ആർ. വർഗീസ്, ഷീല വിജയ കുമാർ, രഘു കെ. മാരാത്ത്, സെബി ജോസഫ് പെല്ലിശേരി, ഷീന പറയങ്ങാട്ടിൽ, കെ.കെ.ശ്രീനിവാസൻ . കെ.കെ. ജോബി, ജൂബി മാത്യൂ, ലിജീവ് പയ്യപ്പാട്ട്, പി.വി. അശോകൻ മിനിവിനയൻ, പി.ബി. ഷാജൻ എന്നിവർ പ്രസംഗിച്ചു.
പാറളം പഞ്ചായത്ത് പ്രസിഡന്റായി സുബിത സുഭാഷ് അധികാരമേറ്റു
12:36 AM Sep 29, 2022 | Deepika.com