തിരുവില്വാമല: വരണംപാടത്ത് അച്യുതനെഴുത്തച്ഛൻ എന്ന തങ്കു എഴുത്തച്ഛന്റെ നൂറാം ജന്മദിനാഘോഷങ്ങൾ ഗ്രാമവാസികൾ ആഘോഷമാക്കി. നാട്ടുകാരുടെ സ്നേഹാദരങ്ങൾക്ക് ഒരുപാട് നന്ദിയുണ്ടെന്ന് നൂറാം വയസിലും പതിനാറിന്റെ ചെറുപ്പവുമായ് അച്യുതനെഴുത്തച്ഛൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ സാമൂഹ്യപ്രവർത്തകർ തുടങ്ങി നൂറോളം പേർ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു.
നൂറാം പിറന്നാൾ ആഘോഷമാക്കി നാട്
12:36 AM Sep 29, 2022 | Deepika.com