പഴയന്നൂർ: കരകൗശല സർവീസ് സെന്റർ തൃശൂർ റീജിയന്റെ നേതൃത്വത്തിൽ പഴയന്നൂർ പട്ടികജാതി ഹാന്റി ക്രാഫ്റ്റ് വർക്കേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സെസൈറ്റിയിൽ സംഘടിപ്പിച്ച സംയോജിത ഈറ്റ, മുള, കരകൗശല പരിശീലന പരിപാടി പൂർത്തികരിച്ചു.
ഈറ്റ, മുള, കരകൗശല വസ്തുകളുടെ പ്രദർശനവും നടന്നു. പരിശീലനം പൂർത്തികരിച്ചവരുടെ സർട്ടിഫിക്കറ്റ് - തൊഴിൽ കാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ് അധ്യക്ഷനായി.തൃശൂർ ഹാന്റിക്രാഫ്റ്റ് സർവീസ് സെന്റർ അസി.സെക്രട്ടറി എം.പി. സജി, പഞ്ചായത്തംഗം കെ.എം. അസീസ്, ഡിസൈനർ വിജയപ്രതാപ്, പരിശീലക അജിത, സംഘം പ്രസിഡന്റ് എൻ. വാസുദേവൻ സെക്രട്ടറി സി.പി. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കരകൗശല നിർമാണ പരിശീലനം
12:36 AM Sep 29, 2022 | Deepika.com