സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്
12:36 AM Sep 29, 2022 | Deepika.com
പുതുക്കാട് : ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നേതൃത്വത്തിൽ നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പും മരുന്ന് വിതരണവും ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.എ. സംഗീത അധ്യക്ഷയായിരുന്നു. ആയുർവേദ ഡോക്ടർമാരായ മഞ്ജു ജോണ്, കെ.പി സോന, സ്കൂൾ പ്രധാനാധ്യാപിക എൻ.എം. നിഷ, ബേബി, എൻഎസ്എസ് വോളൻഡിയർ എം.എസ്. നന്ദന എന്നിവർ സംസാരിച്ചു.