കൊരട്ടി: നിർമാണ കരാറിനു ശേഷം 14 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനും കൊരട്ടിയിലെ വ്യാപാരി സമൂഹത്തിന്റെയും റെസിഡന്റ്സ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷനായ ഫെറയും ദേശീയപാത അഥോറിറ്റിക്കെതിരെ തുറന്ന പോർമുഖങ്ങൾക്കും വിരാമമിട്ട് നിർമാണ കരാറിൽ അവശേഷിച്ച സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായി.
സർവീസ് റോഡിനായി സമരങ്ങൾ കടുത്തതോടെ ബെന്നി ബഹനാൻ എംപി വിഷയത്തിൽ ഇടപെടുകയും ഹൈവേ അധികൃതർ മുതൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിക്ക് വരെ നിവേദനം കൊടുക്കുകയും ചെയ്തതോടെ എൻഎച്ച്എഐക്ക് വഴങ്ങേണ്ടിവരികയായിരുന്നു.
സർവീസ് റോഡുകളില്ലാത്തതുമൂലം കിലോമീറ്ററുകൾ പോയി തിരിച്ചുവരേണ്ട ഗതികേടും ജനങ്ങളെ വിഷമത്തിലാക്കിയിരുന്നു. 2021 ഓഗസ്റ്റ് 31നായിരുന്നു നിർമാണോദ്ഘാടനം നടന്നത്. ഒരു വർഷം പിന്നിട്ടെങ്കിലും സർവീസ് റോഡ് യാഥാർഥ്യമായത് പൊതുജനങ്ങക്ക് വലിയ ആശ്വാസമാകും.
14 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കൊരട്ടിയില്‍ സർവീസ് റോഡ് യാഥാർഥ്യമായി
12:36 AM Sep 29, 2022 | Deepika.com