കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിൽവച്ച് നടന്ന ഉപജില്ല വടംവലി, കബഡി എന്നീ മത്സരങ്ങളിൽ എടവിലങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യന്മാരായി. കബഡിയിൽ സബ് ജൂനിയർ ബോയ്സ്, ഗേൾസ്, സീനിയർ ബോയ്സ് എന്നിവർ ഒന്നാംസ്ഥാനവും, ജൂനിയർ ഗേൾസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കോട്ടപ്പുറം സെന്റ് ആൻസ് എച്ച്എസ്എസിൽ വച്ച് നടന്ന ടേബിൾ ടെന്നീസ് മത്സരത്തിൽ സീനിയർ വിഭാഗം ബോയ്സ് ഒന്നാംസ്ഥാനവും നേടി. കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിൽവച്ച് നടന്ന ചെസ് ചാന്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കി.
ഓവറോൾ ചാന്പ്യന്മാർ
12:36 AM Sep 29, 2022 | Deepika.com