കാടുകുറ്റി: അന്നനാട്ടിലെ ചലച്ചിത്ര ആസ്വാദകരുടെ കൂട്ടായ്മയായ ഫ്രെയിംസ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്നനാട് ഗ്രാമീണ വായനശാലയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെയും സഹകരണത്തോടെ എട്ടാമത് രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിക്കും. ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ അന്നനാട് ഗ്രാമീണ വായനശാലയിൽ നടക്കുന്ന ചലച്ചിത്രമേളയിൽ മികച്ച 10 കുട്ടികളുടെ സിനിമകൾ പ്രദർശിപ്പിക്കും.
ചലച്ചിത്ര മേഖലയിലെ പ്രമുഖർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. ചലച്ചിത്ര സംവിധായകരുമായി വിദ്യാർഥികൾക്ക് സംവദിക്കുവാൻ അവസരമുണ്ടാകും. ഒരുദിവസം മൂന്നുസിനിമകളാണ് പ്രദർശിപ്പിക്കുക. മേളയിലേക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും ചലച്ചിത്രപ്രവേശനം സൗജന്യമാണ്. ഫെസ്റ്റിവൽ മെന്പർഷിപ്പ് എടുക്കുന്ന കുട്ടികൾക്ക് ഐഡി കാർഡ്, ഫെസ്റ്റിവൽ ബാഗ് എന്നിവ ലഭിക്കും.
കുട്ടികളുടെ ചലച്ചിത്രമേള ഞായറാഴ്ച മുതൽ
12:34 AM Sep 29, 2022 | Deepika.com