ഇരിങ്ങാലക്കുട: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാബ് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനംചെയ്തു. തുടർന്ന് ഡോ.സിജു തോമസ് ബിസിനസ് എക്സലൻസ് എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുത്തു.
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാലക്കുടി മുനിസിപാലിറ്റി വൈസ് ചെയർപേഴ്സണ്‍ സിന്ധു ലോജുവിനെയും തൃശൂർ കോർപ്പറേഷൻ വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർപേഴ്സണ്‍ ലാലി ജെയിംസിനെയും ആദരിച്ചു. സി. ബാലചന്ദ്രൻ, കെ.എസ്. ഷാജു, സോജി സിറിയക്, ടി.ജി. സച്ചി, ജോർജ് ടി. ജോർജ് എന്നിവർ സംസാരിച്ചു.
ലാബ് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു
12:34 AM Sep 29, 2022 | Deepika.com