ലി​റ്റി​ൽ ഫ്ലവ​ർ മ​ഠം ക​പ്പേ​ള​യി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും

12:34 AM Sep 29, 2022 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ലി​റ്റി​ൽ ഫ​്ല​വ​ർ മ​ഠം ക​പ്പേ​ള​യി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും.
രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​യ് പാ​ലി​യേ​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ പൊ​തു ആ​രാ​ധ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് പോ​ൾ മൈ​ന​ർ സെ​മി​നാ​രി നേ​തൃ​ത്വം ന​ൽ​കും.

നാ​ളെ രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പ്ര​വീ​ണ്‍ പു​ത്ത​ൻ​ചി​റ​ക്കാ​ര​ൻ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ പൊ​തു ആ​രാ​ധ​ന, നൊ​വേ​ന. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് ആ​രാ​ധ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​രാ​ധ​ന സ​മാ​പ​ന​ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. ക്രൈ​സ്റ്റ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഫാ. ​ജോ​സ് കേ​ളം​പ​റ​ന്പി​ൽ സി​എം​ഐ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ​രി​പാ​ടി​ക​ൾ​ക്ക് എ​ൽ​എ​ഫ് കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ക​രോ​ളി​ൻ സി​എം​സി നേ​തൃ​ത്വം ന​ൽ​കും.