കോണത്തുകുന്ന് ക്ഷീര സംഘത്തിന് അവാർഡ്
12:33 AM Sep 29, 2022 | Deepika.com
കോണത്തുകുന്ന്: മിൽമ എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയനിൽ ഉൾപ്പെട്ട തൃശൂർ ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് ക്ഷീരസംഘത്തിനു ലഭിച്ചു. ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ എം.ടി. ജയനിൽനിന്ന് കോണത്തുകുന്ന് ക്ഷീരസംഘം പ്രസിഡന്റ് ടി.എൻ. സത്യനും സെക്രട്ടറി കെ.എസ്. സുബൈറും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.