മേലൂർ: ഗ്രാമപഞ്ചായത്ത് പേ വിഷബാധയ്ക്കെതിരെയുള്ള മെഗാ വാക്സിനേഷൻ ക്യാന്പയിനും ലൈസൻസ് നൽകുന്നതിനും ഇന്ന് തുടക്കം. ഇന്ന് ഒന്നുമുതൽ നാലുവരെയുള്ള വാർഡുകൾക്കാണ് ക്യാന്പ് നടത്തുന്നത്.
1-ാം വാർഡ് രാവിലെ 9 മുതൽ 10 വരെ വെട്ടുകടവ് വിക്ടറിനഗർ പരിസരം, 2-ാം വാർഡ് 10 മുതൽ 11 കല്ലുത്തി എസ്സി പരിശീലനകേന്ദ്രം, 3-ാം വാർഡ് 11 മുതൽ 12, 4-ാം വാർഡ് 12 മുതൽ 1 വരെ പൂലാനി വെറ്റിനറി സബ് സെന്റർ, 30ന് 5-ാം വാർഡ് രാവിലെ 9 മുതൽ 10 പൂലാനി വെറ്റിനറി സബ് സെന്റർ, 7-ാം വാർഡ് 10 മുതൽ 11 അടിച്ചിലി റേഷൻ കട പരിസരം, 8-ാം വാർഡ് എട്ട് 11 മുതൽ 12 പുഷ്പഗിരി കൊട്ടിൽച്ചിറ പരിസരം, 9-ാം വാർഡ് 12 മുതൽ 1 കുവക്കാട്ടുകുന്ന് എസ്സി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരം,
അടുത്ത മാസം 1ന് 10-ാം വാർഡ് രാവിലെ 9 മുതൽ 10 വരെ പന്തൽപ്പാടം സെന്റർ, 11-ാം വാർഡ് 10 മുതൽ 11 മേലൂർ കുന്ന് പിഡബ്ല്യുഡി വഴി കനാൽ പാലം പരിസരം, 12-ാം വാർഡ് 11 മുതൽ 12 ഫാസ്ക് വായനശാല, 13-ാം വാർഡ് 12 മുതൽ 1 നടുത്തുരുത്ത് പാടം റിക്രിയേഷൻ ക്ലബ്, 3ന് 16-ാം വാർഡ് രാവിലെ 9 മുതൽ 10 വരെ മണ്ടിക്കുന്ന് വായനശാല, 15-ാം വാർഡ് 10 മുതൽ 11 മുരിങ്ങൂർ റെയിൽവേ മേൽപ്പാലത്തിന് താഴെ കിഴക്കുവശം, 14-ാം വാർഡ് 11 മുതൽ 12 മുരിങ്ങൂർ മാമറ്റം റോഡിൽ ആർഎംകോ പറന്പ്, 17-ാം വാർഡ് 12 മുതൽ 1 മേലൂർ വില്ലേജ് ഓഫീസ് പരിസരം.
മെഗാ വാക്സിനേഷൻ ക്യാന്പയിന് ഇന്ന് മേലൂരിൽ തുടക്കം
12:33 AM Sep 29, 2022 | Deepika.com