ഇ​രു​ച​ക്ര​വാ​ഹ​നം ക​വ​ർ​ന്ന പ്ര​തി വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ പിടിയില്‌

12:33 AM Sep 29, 2022 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: വ​ർ​ക്ക്ഷോ​പ്പ് പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ക​വ​ർ​ന്ന പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മ​ര​ത്താ​ക്ക​ര എ​ട​ക്കു​ന്നി ചൂ​ണ്ട​യി​ൽ വീ​ട്ടി​ൽ സോ​ഡ ബാ​ബു എ​ന്ന ബാ​ബു​രാ​ജ്(42)​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

നാ​ൽ​പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ക​രു​വ​ന്നൂ​രി​ൽ വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് അ​ടു​ത്തു​ള്ള കേ​ര​ള മെ​റ്റ​ൽ​സ് എ​ന്ന ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നാ​ണ് ജ​യ്സ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50,000 രൂ​പ വി​ല​യു​ള്ള ഹോ​ണ്ട യൂ​ണി​കോ​ണ്‍ മോ​ട്ടോ​ർ സൈ​ക്കി​ൾ പ്ര​തി ക​വ​ർ​ന്ന​ത്.
സെ​പ്റ്റം​ബ​ർ 26ന് ​രാ​വി​ലെ​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.