നിയമ സേവന അദാലത്ത് ഇന്ന്
12:31 AM Sep 29, 2022 | Deepika.com
മണ്ണുത്തി: ജില്ലാ നിയമസേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ പത്തു മുതൽ അഞ്ചുവരെ പാണഞ്ചേരി പഞ്ചായത്ത് ഹാളിൽവച്ച് നടക്കുന്ന അദാലത്തിൽ 33 കേസുകൾ തീർപ്പുകൽപ്പിക്കും. ജില്ല നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി. മജഞ്ജിത്ത് അദാലത്തിൽ പങ്കെടുക്കും.