ഇലക്ട്രൽ ലിറ്ററസി ക്ലബ്
12:31 AM Sep 29, 2022 | Deepika.com
തൃശൂർ: വിമല കോളജിൽ ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ ഉദ്ഘാടനം ഡപ്യൂട്ടി കളക്ടർ എം.സി. ജ്യോതി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സി. ബീന ജോസ് അധ്യക്ഷയായി. കോളജ് യൂണിയൻ ചെയർപേഴ്സൺ ഹാനി ഫാത്തിമ, ജില്ല ഇലക്ഷൻ ഓഫീസ് സെക്ഷൻ അസിസ്റ്റന്റ് ഭരത് ദർശൻ, ജനറൽ സെക്രട്ടറി പവിയ പൗലോസ് എന്നിവർ പ്രസംഗിച്ചു.