അടൂർ: സെന്റ് സിറിൾസ് കോളജിന്റെ ആഭിമുഖ്യത്തിൽ "ബുധവാർ കാ ഖാദി മഹോത്സവം' എന്ന പേരിൽ ഖാദി വസ്ത്രങ്ങളുടെ പ്രദർശനവും വിപണനവും നടത്തി.
സർക്കാർ നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം ജീവനക്കാരും വിദ്യാർഥികളും ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നതു സംബന്ധിച്ച് ബോധവത്കരണക്ലാസും അവർക്ക് വാങ്ങുന്നതിനുള്ള അവസരം ഒരുക്കിയാണ് സംസ്ഥാന ഖാദി വില്ലേജ് ഇൻഡസ്ട്രിയൽ ബോർഡിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിച്ചത്
പ്രിൻസിപ്പൽ പ്രഫ. മിനി മാത്യുവിന്റെ അധ്യക്ഷതയിൽ ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം പ്രഫ.ഡി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് ഓഫീസർ ആർ.എസ്.അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി വില്ലേജ് ഇൻഡസ്ട്രിയൽ ഓഫീസർ ഹേമകുമാർ, ഡോ.ഒ.സി പ്രമോദ്, എച്ച്. ഷൈജു, ഡോ.ജോൺ, മേജർ തോമസ് എന്നിവർ പ്രസംഗിച്ചു.
സെന്റ് സിറിൾസ് കോളജിൽ ഖാദി മഹോത്സവം
10:10 PM Sep 28, 2022 | Deepika.com