ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു
10:08 PM Sep 28, 2022 | Deepika.com
പത്തനംതിട്ട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ എട്ടിന് മുമ്പ് വീഡിയോകള്‍ https://reels2022.ksywb.in/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം.