പത്തനംതിട്ട: പ്രമാടം മഹാദേവ ക്ഷേത്രത്തിൽ പ്രവർത്തിച്ചു വരുന്ന ശ്രീ മഹാദേവ വാദ്യ കലാപീഠം ആദ്യ ബാച്ചിലെ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബർ ഒന്നിന് നടക്കും. കേരളീയ വാദ്യകലകളായ പഞ്ചാരിമേളം, പഞ്ചവാദ്യം, തായമ്പക, ചെണ്ടമേളം എന്നീ കലാരൂപങ്ങളെ പുതിയ തലമുറയിലെ കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് കലാകേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വൈകുന്നേരം അഞ്ചിന് കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻപീറ്റർ, ലിജ ശിവപ്രകാശ്, മോഹനൻ നായർ, സതീഷ്കുമാർ, രവീന്ദ്രൻപിള്ള, ചെല്ലപ്പൻനായർ തുടങ്ങിയവർ പ്രസംഗിക്കും. ആറിന് പഞ്ചാരിമേളം അരങ്ങേറ്റം നടക്കും.
ആർഎൽവി ശ്യാം ശശിധരൻ, പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി കെ.വി. ശ്രീലേഖ, വൈസ് പ്രസിഡന്റ് വിനീത ഷിബു, ടി.ആർ. രാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബർ ഒന്നിന്
10:06 PM Sep 28, 2022 | Deepika.com