വോ​ട്ട​ര്‍ ഐ​ഡി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

10:06 PM Sep 28, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തി​നു മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. വോ​ട്ട​ര്‍ ഐ​ഡി - ആ​ധാ​ര്‍ ലി​ങ്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സി​നാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. .

പ​ത്ത​നം​തി​ട്ട ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, സ്വീ​പ്പ് ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജ് കു​മാ​ര്‍, കാ​തോ​ലി​ക്കേ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ന്‍, കെ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ഹു​ല്‍ എ. ​രാ​ജ്, അ​രു​ണ്‍ മേ​നോ​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഗോ​കു​ല്‍ ജി. ​നാ​യ​ര്‍, സൗ​മ്യ ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.