തൃശൂർ: തിരൂർ ശ്രീ വടകുറുന്പക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കെ.എ. സുബ്രഹ്മണ്യ അയ്യർ സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനവും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളുടെ വിതരണവും ഒക്ടോബർ അഞ്ചിനു നടക്കും. രാവിലെ ഒന്പതിനു മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ. പി.എസ്. ഇശ്വരൻ അയ്യർ അധ്യക്ഷത വഹിക്കും.
ആധ്യാത്മിക പാതയിൽ സഞ്ചരിക്കുന്ന തട്ടക നിവാസികളായ 153 വ്യക്തികൾക്കു കെ.എ. സുബ്രഹ്മണ്യ അയ്യർ രചിച്ച പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യും. തട്ടകത്തെ 5000 വീടുകളിൽനിന്ന് ഒാരോ പുസ്തകം വീതം ഗ്രന്ഥശാലയിലേക്കു സംഭാവനയായി സ്വീകരിക്കും. പാചകപ്രവീൺ ബാലസ്വാമി, സംരംഭകൻ എം.എം. ജയകുമാർ എന്നിവരെ ആദരിക്കും. ശ്രീനിവാസ കല്യാണമണ്ഡപത്തിൽ ബൊമ്മക്കൊലു ആരംഭിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് അഡ്വ. പി.എസ്. ഇശ്വരൻ അയ്യർ, സെക്രട്ടറി ഹരിദാസ് പാടാശേരി, എം.കെ. ജയചന്ദ്രൻ, മഹേശ്വരൻ എന്നിവർ പങ്കെടുത്തു.
കെ.എ. സുബ്രഹ്മണ്യ അയ്യർ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം അഞ്ചിന്
12:50 AM Sep 28, 2022 | Deepika.com