തൃശൂർ: ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികളെ "ധീര’രാക്കാൻ വനിത ശിശു വികസന വകുപ്പ്. ആയോധന വിദ്യകൾ അഭ്യസിപ്പിച്ച് സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള പരിശീലനം നല്കി ആത്മവിശ്വാസം വളര്‍ത്തുന്നതാണു പദ്ധതി. അതിരപ്പിള്ളി പഞ്ചായത്ത്, ചാവക്കാട്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ ധീര പദ്ധതി നടപ്പാക്കും.
പത്തു മുതല്‍ 15 വയസുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തെരഞ്ഞെടുക്കും. കരാട്ടെ, കളരിപ്പയറ്റ്, തായ്കൊണ്ടോ തുടങ്ങിയവയാണു പരിശീലിപ്പിക്കുക. പത്തു മാസമാണു പരിശീലനം. പെൺകുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക, സ്വയംരക്ഷ സാധ്യമമാകുക തുടങ്ങിയവയും ധീര പദ്ധതിയുടെ ലക്ഷ്യമാണെന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി.ജെ. മഞ്ജു പറഞ്ഞു.
പെണ്‍കുട്ടികളെ ശക്തരാക്കാൻ "ധീര’വരുന്നൂ...
12:50 AM Sep 28, 2022 | Deepika.com