മൂന്ന് മേൽപ്പാലങ്ങൾ കേന്ദ്രം അനുവദിച്ചെന്ന്
12:48 AM Sep 28, 2022 | Deepika.com
കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിൽ മൂന്ന് മേൽപാലങ്ങൾ കേന്ദ്ര സർക്കാർ അനുവദിച്ചെന്ന് ബിജെപി പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തിയാണ് ബൈപാസ് റോഡിൽ പുതിയ മേൽപാലങ്ങൾ അനുവദിച്ചിട്ടുള്ളത്. ചന്തപ്പുര, പടാകുളം, ചേരമാൻ സിഗ്നൽ എന്നിടങ്ങളിലാണ് ആറുവരിപാതയോടുകൂടിയ മേൽപാലങ്ങൾ അനുവദിച്ചിരിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. മൂന്ന് മേൽപ്പാലങ്ങളുടെയും അടിഭാഗത്തായി ക്രോസിംഗിനായി അടിപ്പാതകളും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ല സെക്രട്ടറി കെ ആർ. ഹരി, മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, ടി.എസ്. സജീവൻ, എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുത്തു.