റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട്ടിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടാങ്ങൽ കുളത്തൂർ മാമ്പറ്റ നൈനാൻ ഏബ്രഹാമാണ് (ജയൻ മാമ്പറ്റ - 42) മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടം. റാന്നി ഭാഗത്തു നിന്ന് ഉതിമൂട്ടിലേക്ക് വന്ന സ്കൂട്ടറും എതിരേവന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിച്ച ജീപ്പ് നിർത്താതെ പോയതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. റാന്നി താലൂക്ക്ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും ഇന്നലെ മരിച്ചു. പ്രവാസി കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം പ്രസിഡന്റു കൂടിയാണ് മരിച്ച ജയൻ. സംസ്കാരം പിന്നീട്. ഭാര്യ: റ്റിനി. മക്കൾ: റ്റീന, നിധിൻ. പിതാവ്: പരേതനായ ഏബ്രഹാം, മാതാവ്: ഓമന.
ഉതിമൂട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
10:44 PM Sep 27, 2022 | Deepika.com