മൂന്ന് യുവാക്കൾ പിടിയിൽ
തിരുവല്ല : തിരുവല്ലയിലെ വേങ്ങലിൽ വ്യവസായിയെ ഗോഡൗണിൽ ബന്ദിയാക്കിയ ശേഷം വടിവാൾ കഴുത്തിൽ വച്ച് തോക്ക് ചൂണ്ടി മൂന്നുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നംഗ സംഘം പിടിയിൽ.
ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് മൂവരുമെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. പെരുംതുരുത്തിയിൽ കടപ്പാക്കൽ ബിസിനസ് നടത്തുന്ന പെരുന്തുരുത്തി കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം.
ഗോഡൗണിലെ ജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ തിരുവല്ല പോലീസ് ഗോഡൗൺ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും വ്യാജ തോക്കടകം കണ്ടെടുത്തത്. കേസിലെ ഒന്നാംപ്രതി ഷിജു വർഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി ഒന്പത്
കേസുകളും രാഹുലിനും ബാസ്റ്റിനും എതിരേ അഞ്ചു വീതം ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾ മൂവരും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് അടിമകളും വില്പനക്കാരുമാണെന്ന് എസ്ഐ പി.ബി. നഹാദ് പറഞ്ഞു.
കളിത്തോക്കും വടിവാളും ചൂണ്ടി വ്യവസായിയിൽ നിന്നു പണം തട്ടാൻ ശ്രമം
10:41 PM Sep 27, 2022 | Deepika.com