കോന്നി: ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാതല മത്സരങ്ങള്‍ നടക്കും. എല്‍പി, യുപി, എച്ച്എസ്, ഹയര്‍ സെക്കന്‍ഡറി, കോളജ് വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഹയര്‍ സെക്കന്‍ഡറി, കോളജ് വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന മത്സരം എന്നിവ രണ്ടിന് രാവിലെ 9.15 മുതല്‍ 4.15 വരെയും, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍ മൂന്നിന് രാവിലെ 10 മുതല്‍ നാലു വരെയും നടക്കും.
താത്പര്യമുള്ള കുട്ടികള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എലിയറയ്ക്കലുളള സാമൂഹ്യ വനവത്കരണ വിഭാഗം, പത്തനംതിട്ട ഓഫീസുമായി ബന്ധപ്പെടണം. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ എട്ടിനു തേക്കടിയില്‍ നടത്തും. ഫോണ്‍: 0468 2243452.
വന്യജീവി വാരാഘോഷം: ജില്ലതല മത്സരങ്ങളില്‍ പങ്കെടുക്കാം
10:41 PM Sep 27, 2022 | Deepika.com