ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ച​ര​ണം പെ​രു​ന്തേ​ന​രു​വി​യി​ൽ

10:41 PM Sep 27, 2022 | Deepika.com
റാ​ന്നി: ഭൂ​മി​യെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കി സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും പൊ​തു​ബോ​ധ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ക്ലീ​ന്‍ അ​പ്പ് ഡ്രൈ​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പെ​രു​ന്തേ​ന​രു​വി​യി​ൽ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
റീ​തി​ങ്കിം​ഗ് ടൂ​റി​സം എ​ന്ന​താ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ ആ​പ്ത​വാ​ക്യം. വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ആ​റ​ന്മു​ള​യി​ല്‍ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പെ​യി​ന്റിം​ഗ് മ​ത്സ​ര​ത്തി​ല്‍ പ്രെ​റ്റി അ​ന്ന ജോ​ണ്‍, എ. ​നി​ര​ഞ്ജ​ന, അ​ദ്വൈ​ത് അ​നീ​ഷ്, എ​സ്. ഘ​ന​ശ്യാം എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. പെ​രു​ന്തേ​ന​രു​വി​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ മാ​ര്‍​ക്രി​സോ​സ്റ്റം കോ​ള​ജി​ലെ ലി​നു രാ​ജ​ന്‍, വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ മെ​റി​ന്‍ എം. ​റെ​ജി, എ​സ്. ന​ന്ദ​ന എ​ന്നി​വ​ര്‍ സ​മ്മാ​ന​ര്‍​ഹ​രാ​യി.
വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് അം​ഗം സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ റൂ​ബി ജേ​ക്ക​ബ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി സ​തീ​ഷ് മി​റാ​ന്‍​ഡ, വെ​ച്ചൂ​ച്ചി​റ പ​ഞ​ചാ​യ്ത് അം​ഗം പ്ര​സ​ന്ന കു​മാ​രി, ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം മു​ര​ളി കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.