ചാവക്കാട്: നഗരസഭയിൽ ആരംഭിക്കുന്ന രണ്ട് വെൽനെസ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജൂണിയൻ ഹെൽത്ത് ഇൻസ്പെക്ടർ ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികയിലേക്ക് 29നും ജഐച്ച്ഐ ക്ലിനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 30നും 11 മണി മുതൽ ചാവക്കാട് നഗരസഭ ചെയർമാന്റെ ചേംബറിൽ കൂടിക്കാഴ്ച നടത്തും. അസൽ രേഖകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഡോക്ടർ നിയമനം
പുന്നംപറന്പ്: തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ ഒഴുവിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത എംബിബിഎസ്. കൂടിക്കാഴ്ച 29നു വൈകീട്ട് അഞ്ചിന് മുന്പ് വീരോലിപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9961371470.
സാഹിത്യോത്സവം
പുന്നയൂർക്കുളം: മന്ദലംകുന്ന് ഗവ. ഫിഷറീസ് യുപി സ്കൂളിൽ സാഹിത്യോത്സവം നടത്തി. പട്ടുറുമാൽ ഫെയിം ഷെമീർ മന്ദലംകുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെന്പർ അസീസ് മന്ദലംകുന്ന് അധ്യക്ഷത വഹിച്ചു.
ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനം
12:48 AM Sep 27, 2022 | Deepika.com