മുല്ലശേരി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്ന്
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മുല്ലശേരി പഞ്ചായത്ത് കണ്വൻഷൻ ആവശ്യപ്പെട്ടു. മുല്ലശേരി ഇഎംഎസ് കമ്യൂണിറ്റിഹാളിൽ നടന്ന കണ്വൻഷൻ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ. ഹരി ഉദ്ഘാടനം ചെയ്തു. സിപിഎം അന്നകര ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. സുഗുണൻ അധ്യക്ഷത വഹിച്ചു.
കെ. ദ്രൗപതി, കെ.കെ. ശശിധരൻ, സി.കെ. വിജയൻ, എ.കെ. ഹുസൈൻ, മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, മിനി മോഹൻദാസ് തുടങ്ങിയവരും സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന തെറ്റായ നയങ്ങൾ പിൻവലിക്കണം
12:48 AM Sep 27, 2022 | Deepika.com