പാവറട്ടി: വിലക്കയറ്റം മൂലവും മണൽ ലഭ്യമല്ലാത്തതിനാലും നിർമാണ മേഖലയിൽ വന്ന സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് സിഐടിയു മണലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ല പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ടി.ഐ. ചാക്കോ അധ്യക്ഷനായി.
കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢനീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ.കെ. അക്ബർ എംഎൽഎ, സി.കെ. വിജയൻ, ടി.വി. ഹരിദാസൻ, വി.ജി. സുബ്രഹ്മണ്യൻ, പി.എ. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
നിർമാണ മേഖലയിൽ വന്ന സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ നടപടി വേണം
12:48 AM Sep 27, 2022 | Deepika.com