തൃശൂർ: തിരുവന്പാടി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായി. നവരാത്രി ആഘോഷങ്ങൾക്കു മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നന്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് ഡോ. ടി.എ. സുന്ദർമേനോനും സെക്രട്ടറി സി. വിജയൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
തുടർന്ന് ബാലാജി കലാഭവൻ പൂങ്കുന്നം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി. സന്ധ്യക്കു ദീപാരാധനയ്ക്കു ഭരണസമിതിയുടെ സമർപ്പമണമായി വിശേഷാൽ ചുറ്റുവിളക്കും നിറമാലയും പല്ലാവൂർ ശ്രീധരന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും നടന്നു.
തിരുവന്പാടി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായി
12:46 AM Sep 27, 2022 | Deepika.com