ചാവക്കാട്: ആശുപത്രി റോഡിലെ വി കെയർ മെഡിക്കൽ ഷോപ്പിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ. കൊല്ലം കൊട്ടാരക്കര കോട്ടാത്തല കരിക്കാത്തിൽ പുത്തൻവീട്ടിൽ അഭിലാഷിനെ(രാജേഷ് - 40)യാണ് ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 28ന് രാത്രിയാണ് കടയുടെ പൂട്ടുതകർത്ത് അകത്തുകടന്ന് മുകൾനിലയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 1.89 ലക്ഷം രൂപ കവർന്നത്. തൊപ്പി, മാസ്ക്, കൈയുറ എന്നിവയും പിപിഇ കിറ്റും ധരിച്ചാണ് കവർച്ച. സിസിടിവിയിൽ നിന്നും ലഭിച്ച പ്രതിയുടെ അപൂർണമായ ദൃശ്യങ്ങൾ അയൽ ജില്ലയിലെ പോലീസിന് അയച്ചുകൊടുത്താണ് രാജേഷിനെ തിരിച്ചറിഞ്ഞത്.
മോഷണം നടന്നിതെ തുടർന്ന് ഗുരുവായൂർ എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തിനു രൂപം നല്കിയിരുന്നു. എസ്ഐമാരായ വിജിത്ത്, കണ്ണൻ, എഎസ്ഐ സജീവൻ, എസ്സിപിഒമാരായ ഹംദ്, പ്രജീഷ്, സിപിഒമാരായ മെൽവിൻ, ജയകൃഷ്ണൻ, ആയിഷ്, പ്രദീപ്, ജെ.വി. വിനീത്, അഖിൽ അർജുനൻ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതി പിടിയിൽ
12:46 AM Sep 27, 2022 | Deepika.com