ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തിക്കു തുടക്കം

12:46 AM Sep 27, 2022 | Deepika.com
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2021-2022 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി, മാ​തൃ​കാ പ​ദ്ധ​തി​യാ​യി ആ​രം​ഭി​ച്ച ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. മാ​ലി​ന്യ സം​സ്ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ബ​യോ ബി​ൻ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. 18 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യഘ​ട്ട​മാ​യി 437400 രൂ​പ ചെ​ല​വി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​ത​ര വാ​ർ​ഡു​ക​ളി​ലും ആ​രം​ഭി​ക്കും.
12-ാം വാ​ർ​ഡി​ലെ എ​ര​നെ​ല്ലൂ​ർ അങ്കണവാ​ടി​യി​ൽ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി വി​ല്യം​സ് ദേ​ശീ​യ അധ്യാ​പ​ക പു​ര​സ്കാ​രം നേ​ടി​യ ലി​ല്ലി ടീ​ച്ച​ർ​ക്ക് ബ​യോ ബി​ൻ ന​ല്കി​ക്കൊ​ണ്ട് പ​ദ്ധ​തി ഉദ്​ഘാ​ട​നം ചെ​യ്തു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രേ​ഖ സു​നി​ൽ അധ്യക്ഷ​ത വ​ഹി​ച്ചു. പി.​ടി. ജോ​സ് വി​ശ​ദീ​ക​ര​ണം ന​ല്കി. പി.​എ​സ്.​ സ​ന്ദീ​പ്, ടി.​പി. പ്രജീ​ഷ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യക്ഷ​ൻ ടി.​സി.​ സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ, എ​ക്സൈ​സ് ഓ​ഫീ​സ​ർ ര​തി​ക ഷാ​ജി, ടി.​കെ. കൊ​ച്ച, നൂ​ർ​ജ​ഹാ​ൻ റ​ഫീ​ഖ്, അ​ന്നാ​സ് സൈ​മ​ണ്‍, പി.​വി. ​കൃ​ഷ്ണ​ൻ, വി.​കെ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.