ചാവക്കാട്: കടപ്പുറം ആരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും രാത്രിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നും കടപ്പുറം പൗരസമിതി യോഗം ആവശ്യപ്പെട്ടു.
രാത്രി സമയങ്ങളിൽ അയൽപ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഷറഫുദ്ദീൻ മുനക്കക്കടവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ഉബൈദ്, ട്രഷറർ വാലിദ് തെരുവത്ത്, പി.സി.മുഹമ്മദ് കോയ, ശ്രീകുമാർ തൊട്ടാപ്പ്, ജലീൽ കൊട്ടിലങ്ങൽ, സി.ബി.എ. ഫത്താഹ്, ആർ.ടി. ജലീൽ, അബ്ദുൾ അസീസ് ചിന്നക്കൽ, കെ.എ. ഹമീദ്, അബ്ദുൽ റഹിം കറുകമാട്, ഷാജഹാൻ അടിത്തിരുത്തി എന്നിവർ പ്രസംഗിച്ചു.
കടപ്പുറം ആരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ തുടങ്ങണം
12:46 AM Sep 27, 2022 | Deepika.com