ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ അസോസിയേഷൻ സ്പെക്ട്ര 2022ന്റെ ഉദ്ഘാടനം ബാംഗൽർ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ആയ ഡോ.വി.ആർ. രാഹുൽ നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംവാദത്തിൽ ഫിസിക്സിന്റെ ഉപരിപഠന സാധ്യത, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചു ഡോ.വി.ആർ. രാഹുൽ സംവദിച്ചു. ഫിസിക്സ് വിഭാഗം മേധാവി മേരി ജിസ്ബി സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ഡോ. രാഹുലിനെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ പൊന്നാട നൽകി ആദരിച്ചു.
കമ്മിറ്റി രൂപീകരണ യോഗം
കൊടുങ്ങല്ലൂർ: ആൾ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം വി.ആർ. സുനിൽകുമാർ എം എൽഎ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷതവഹിച്ചു.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ, എം.വി. ഗംഗാധരൻ, സിപിഐ ജില്ലാ കൗണ്‍സിൽ അംഗം എൻ.കെ. ഉദയപ്രകാശ്, ഗീത ഗോപി, സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി സി.സി. വിപിൻചന്ദ്രൻ, ഇ.സി. അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.യു. ഷിനിജ (പ്രസിഡന്റ്), ഇ.സി. അശോകൻ(സെക്രട്ടറി), കെ.കെ. അശോകൻ(ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
സ്പെക്ട്ര 2022 ഉദ്ഘാടനം
12:41 AM Sep 27, 2022 | Deepika.com