ചാലക്കുടി: കേരള ടെക്സ്റ്റയിൽസ് ആന്റ് ഗാർമെൻസ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ചാലക്കുടി മേഖല നടത്തിവന്നിരുന്ന വ്യാപാരോത്സവത്തിന്റെ സമാപനവും കുടുംബ സംഗമവും ഒക്ടോബർ മൂന്നിന് കൂടപ്പുഴ ഹാർട്ട് ലാന്റിൽ നടക്കും.
വൈകിട്ട് 5ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പോൾ പന്തല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പൊലീസ് ഉദ്യോഗസ്ഥരെ ടി.ജെ. സനീഷ്കുമാർ എംഎൽഎ ആദരിക്കും. ചാലക്കുടി ശ്രീലക്ഷ്മി സിൽക്സിലെ സനൽ സുഗതന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.കെ. ശ്രീകാന്ത് സ്വാമി, എക്സലന്റ് പെർഫോർമെൻസ് അവാർഡ്് സമ്മാനിക്കും.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, നഗരസഭ ചെയർമാൻ എബി ജോർജ്, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ തുടങ്ങിയവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ജനറൽ കണ്‍വീനർ ഷാജൻ വെണ്ണാട്ടുപറന്പിൽ, ചാലക്കുടി മേഖല പ്രസിഡന്റ് പോൾ പന്തല്ലൂക്കാരൻ, സെക്രട്ടറി കെ.എം. ഷിഹാസ്, ജോ. സെക്രട്ടറി പി.എ. സരോജ്കുമാർ എന്നിവർ പങ്കെടുത്തു.
വ്യാപാരോത്സവ സമാപനവും കുടുംബ സംഗമവും
12:41 AM Sep 27, 2022 | Deepika.com