ചാലക്കുടി: തദ്ദേശ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന സർക്കാർ നിർദേശം നടപ്പാക്കാത്ത ചാലക്കുടി നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 10നാണ് സമരം സംഘടിപ്പിക്കുന്നത്.
നിരവധിതവണ നഗരസഭ അധികൃതർക്ക് പ്രസ്തുത ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. സംസ്ഥാന ഭിന്നശേഷി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ പിൻഭാഗത്ത് ഒരുക്കിയിരിക്കുന്ന റാന്പ്് തങ്ങൾക്ക് ഉപകാരപ്രദമല്ല. അവിടെ എത്തപ്പെടുന്നതും പ്രയത്നമാണ്. കെട്ടിടത്തിന് മുൻഭാഗത്ത് റാന്പ് നിർമിക്കുന്നതിന് വെറും അയ്യായിരംരൂപ മാത്രമെ ചെലവു വരുകയുള്ളുവെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി. സുദർശനൻ, മുൻ പ്രസിഡന്റ് എ.ഒ. രാജു, ട്രഷറർ കെ.ആർ. ശ്രീനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
പ്രതിഷേധ സമരം നടത്തുമെന്ന്
12:41 AM Sep 27, 2022 | Deepika.com