നാദോപാസന വാർഷികവും നവരാത്രി സംഗീതോത്സവവും
12:40 AM Sep 27, 2022 | Deepika.com
ഇരിങ്ങാലക്കുട: നാദോപാസനയും കൂടൽമാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ഇന്ന് കലൈമാമണി ഡോ.ബി. വിജയ ഗോപാലിന്റെ പുല്ലാങ്കുഴൽ കച്ചേരി, നാളെ സുധ രഘുരാമന്റെ (ന്യൂഡൽഹി) വായ്പ്പാട്ട്, 29ന് സിദ്ധാർഥ് പ്രകാശിന്റെ സംഗീതകച്ചേരി, 30ന് ഡോ.ജി. ബേബി ശ്രീരാമിന്റെ സംഗീതകച്ചേരി, ഒക്ടോബർ ഒന്നിന് ഹരി അഗ്നിശർഏൻ കപ്പിയൂർ രണ്ടിന് മീര രാമോഹൻ മൂന്നിന് കലൈമാമണി സിക്കിൽ സി. ഗുരുചരണ്‍ എന്നിവരും സംഗീതകച്ചേരി അവതരിപ്പിക്കും. ഒക്ടോബർ നാലിന് പിന്നണി ഗായിക ഗായത്രി അശോകന്റെ ഹിന്ദുസ്ഥാനി ഭജനോടുകൂടി ഈ വർഷത്തെ നവരാത്രി സംഗീതോത്സവം സമാപിക്കും.