ഇരിങ്ങാലക്കുട: കാട്ടൂർ ഗ്രാമം കലാ സാംസ്കാരിക സമിതി പ്ലസ്ടു, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടി.വി. കൊച്ചുബാവ സ്മാരക അഖില കേരള ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു.
വിജയിക്ക് പതിനായിരത്തിയൊന്നു രൂപയുടെ കാഷ് അവാർഡ് സമ്മാനിക്കുന്നതായിരിക്കും. കഥ എ ഫോർ ഷീറ്റിൽ രണ്ടു പേജിൽ കവിയാതെ ഡിടിപി ചെയ്തു അയക്കണം. വിദ്യാർഥിയുടെ പേര്്, ക്ലാസ്, മേൽവിലാസം, മൊബൈൽ നന്പർ എന്നിവ മറ്റൊരു ഷീറ്റിൽ രേഖപ്പെടുത്തി സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം അടക്കം ഓക്ടോബർ 25ന് മുന്പായി ആന്റണി കൈതാരത്ത്, പൊഞ്ഞനം പി.ഒ., കാട്ടൂർ, തൃശൂർ-680702 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ. പുഷ്പൻ, കാട്ടൂർ, സെക്രട്ടറി കെ.കെ. സലീം, ട്രഷറർ രാജലക്ഷ്മി കുറുമാത്ത്, കഥാമത്സര കോഡിനേറ്റർ ആന്റണി കൈതാരത്ത്, ചിത്രകാരൻ ടി.എ. സലീം എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 9745442438 എന്ന നന്പറിൽ ബന്ധപ്പെടേണ്ടതാണ്.
ടി.വി. കൊച്ചുബാവ സ്മാരക അഖിലകേരള ചെറുകഥാ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
12:40 AM Sep 27, 2022 | Deepika.com