പോക്സോ കേസിൽ മോൻസണ്‍ മാവുങ്കലിന് ജാമ്യമില്ല

12:31 AM Sep 27, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പു​​​രാ​​​വ​​​സ്തുത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​​തി മോ​​​ൻ​​​സ​​​ണ്‍ മാ​​​വു​​​ങ്ക​​​ലി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. പോ​​​ക്സോ കേ​​​സി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​മേ​​​റി​​​യ​​​താ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​​ർ​​​ന്ന് ജാ​​​മ്യ​​​ഹ​​​ർ​​​ജി മോ​​​ൻ​​​സ​​​ണിന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ചു.
പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ അ​​മ്മ​​യും സ​​​ഹോ​​​ദ​​​ര​​​നും മോ​​​ൻ​​​സ​​​ന്‍റെ ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​സി​​​ലെ സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ജാ​​​മ്യം ഹൈ​​​ക്കോ​​​ട​​​തി നി​​​ഷേ​​​ധി​​​ച്ച​​​തെ​​​ന്ന് മോ​​​ൻ​​​സ​​​ണ്‍ മാ​​​വു​​​ങ്ക​​​ലി​​​ന് വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​തി​​​നെ​​​ട്ട് സാ​​​ക്ഷി​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ ഇ​​​തി​​​നോ​​​ട​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി.