റാന്നി: ബംഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡിന്റെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ.
റേഷന്‍കടപടിയില്‍ - ബംഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡ് നിര്‍മാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വടശേരിക്കര പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ബംഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡിലൂടെ ബസ് റൂട്ട് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 1.70 കോടി രൂപ വിനിയോഗിച്ച് ഉന്നതനിലവാരത്തിലാണ് ബംഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റഡന്റെ നിർമാണം. ബംഗ്ലാം കടവിൽ നിന്ന് ആരംഭിച്ചു വലിയകുളം വരെ ഉള്ള 2.921 കിലോമീറ്ററാണ് ഈ പ്രവൃത്തിയിൽ നവീകരിക്കുന്നത്.
വടശേരിക്കര ഗ്രാമപഞ്ചായത്ത് അംഗം സ്വപ്നാ സൂസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ചെല്ലപ്പൻ, ആർകെ ഐ-പി ഐ യു കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ റിഫിൻ കെ. ജോൺ, സ്വാഗത സംഘം ജനറൽ കൺവീനർ എ.ആർ. വിക്രമൻ, ജോയിന്റ് കൺവീനർ ഒ. എൻ. മധുസൂധനൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
ബംഗ്ലാംകടവ് സ്റ്റേഡിയം-വലിയകുളം റോഡ് നിർമാണോദ്ഘാടനം നടത്തി
10:37 PM Sep 26, 2022 | Deepika.com