അടൂർ: വൺവേ റോഡിൽ കോടതിക്ക് സമീപം കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. പറക്കോട് വടക്ക് ചിരണിക്കൽ ഉടയാനവിളയിൽ രാമചന്ദ്രന്റെ മകൻ ഷെമീറാണ് (28) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ചിരണിക്കൽ സ്വദേശി രാജീവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കാർ പടിഞ്ഞാറ് നിന്നും വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്, കാറിന്റെ മുൻഭാഗവും സ്കൂട്ടർ പൂർണമായും തകർന്നു.
ആമിനാ ബീവിയാണ് മരിച്ച ഷെമീറിന്റെ മാതാവ്. സഹോദരി ഷെറീന.
അടൂർ വൺവേ റോഡിൽ അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
10:37 PM Sep 26, 2022 | Deepika.com