റാന്നി: ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി റാന്നിയിൽ പത്തുകോടിയുടെ സ്കിൽ ഹബ് ഒരുക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ.
പദ്ധതിയുടെ റാന്നി മണ്ഡലത്തിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2022 - 23 വര്‍ഷം സംരംഭക വര്‍ഷമായിട്ട് ആചരിക്കുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ജില്ലയില്‍ വെച്ചൂച്ചിറയിലാണ് ഏറ്റവും അധികം പാല് ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും പാലില്‍ നിന്നും മൂല്യവര്‍ധിത വസ്തു ഉത്പാദിപ്പിക്കപ്പെടുന്നില്ലെന്നതു പോരായ്മയായി എംഎൽഎ ചൂണ്ടിക്കാട്ടി.
തൊഴില്‍ സംരംഭങ്ങളെപ്പറ്റിയും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വായ്പകളെപ്പറ്റിയും തൊഴില്‍ ദാതാക്കള്‍ക്ക് അവബോധം നല്‍കുന്നതിന് ശില്പശാലയും ക്രമീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്.ഗോപി അധ്യക്ഷത വഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ബി. രതീശന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ഇഐ) ചാക്കോ വര്‍ഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
റാന്നിയിൽ പത്തുകോടിയുടെ സ്കിൽ ഹബ്: പ്രമോദ് നാരായൺ
10:37 PM Sep 26, 2022 | Deepika.com