അടൂർ: അടൂർ ഗോപാലകൃഷ്ണന്റെ പേരിലുളള റോഡിന്റെ ശോച്യാവസ്ഥ അദ്ദേഹത്തിന്റെ പേരിനെപ്പോലും അപമാനിക്കുന്നതിനു തുല്യമാണെന്നാരോപിച്ച് നാട്ടുകാരുടെ ഉപരോധം.
അടൂർ നഗരസഭയിൽ അടൂർ ഗോപാലകൃഷ്ണന്റെ പേരിലുള്ള റോഡിൽ നിർമാണം മുടങ്ങി റോഡിലെ പൊടിശല്യത്തിൽ പരിസരവാസികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
ഇന്നു രാവിലെ മുതൽ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
വിനീഷ് കൃഷ്ണൻ, ജയശ്രീ, പുഷ്പ്പവല്ലി, ജയലക്ഷ്മി,ശാന്തൻ. കെ അനന്ദു.എസ്,അമൽ മാത്യു, ജയകുമാർ നടുവത്തുശേരിൽ ,അനുശ്രീ അനിൽ,വിഷ്ണു ബി.എസ്, എന്നിവർ നേതൃത്വം നൽകി.
പൊടിശല്യം: നാട്ടുകാർ റോഡ് ഉപരോധിച്ചു
10:34 PM Sep 26, 2022 | Deepika.com