പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ യുവജനപ്രസ്ഥാനം (എംസിവൈഎം) സഭാതല യുവജനദിനാഘോഷവും യുവജന സംഗമവും ഒക്ടോബർ ഒന്പതിന് പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ആനന്ദപ്പള്ളിയിൽ നടക്കും.
സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി ഏകദേശം 1500ൽപരം യുവജനങ്ങൾ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും.
സ്വാഗതസംഘം ഓഫീസ് സഭാതല സമിതി പ്ിഡന്റ് ഫാ.ഏബ്രഹാം മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. സഭാതല സമിതി പ്രസിഡന്റ് ഏഞ്ചൽ മേരി അധ്യക്ഷതവഹിച്ചു.
ഫാ.സ്കറിയ പതാലിൽ, ഫാ.മാത്യു പേഴുംകൂട്ടത്തിൽ, സുബിൻ തോമസ്, അജോഷ് എം. തോമസ്, മെറിൻ മാമ്മച്ചൻ, ടീന, ബിബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
എംസിവൈഎം യുവജനസംഗമം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
10:34 PM Sep 26, 2022 | Deepika.com