വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വെറ്റിനറി ആശുപത്രിയിൽ സംഘടിപ്പിച്ച രണ്ടാമത് മെഗാ വാക്സിനേഷൻ ക്യാന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. ക്യാന്പിൽ 62 നായകൾക്ക് പേവിഷബാധക്കെതിരെയുള്ള ആന്റി റാബിസ് വാക്സിനേഷൻ ചെയ്തു. വെറ്റിനറി സർജൻ ഡോ. ഷിബു പി.വി.യുടെ നേതൃത്വത്തിൽ നടന്ന ക്യാന്പിൽ അസി. ഫീൽഡ് ഓഫീസർ റഷീദ എസ്.കെ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ജിനൊ സി.വി., അറ്റൻഡന്റ് മിനി, സുജൻ പൂപ്പത്തി എന്നിവർ പങ്കെടുത്തു. രണ്ട് ക്യാന്പുകളിലും മറ്റ് ദിവസങ്ങളിലുമായി 400ൽപരം വളർത്ത് മൃഗങ്ങൾക്ക് വാക്സിനേഷൻ പൂർത്തിയാക്കി. ലൈസൻസിനായി 216 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും വാക്സിനേഷനും ലൈസൻസും ഉറപ്പാക്കുന്നതോടൊപ്പം ലൈസൻസില്ലാതെ നായകളെ വളർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിഷി കെ. അറിയിച്ചു.
മറ്റത്തൂർ: മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ മറ്റത്തൂർ പഞ്ചായത്തിൽ വളർത്തു നായകൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനംചെയ്തു. വെള്ളിക്കുളങ്ങര വെറ്ററിനറി ആശുപത്രിയിലെ സർജൻ ഡോ.എം.ജി. സജേഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.ആർ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവയ്പ് നടന്നത്. 23 വാർഡുകളിലെ 875 നായ്ക്കൾക്ക് കുത്തിവയ്പ്പ് നൽകി. നായ്ക്കളെ വളർത്തുന്നവർക്ക് ലൈസൻസ് നൽകാനുള്ള നടപടികളും സ്വീകരിച്ചു.
മെഗാ വാക്സിനേഷൻ ക്യാന്പ്
12:49 AM Sep 26, 2022 | Deepika.com