കുറ്റിച്ചിറ: തുന്പൂർമുഴി വലതുകര കനാലിന്റെ ഇരുഭാഗത്തുമായി കിടക്കുന്ന കാരാപ്പാടം കപ്പേള റോഡും കുറ്റിച്ചിറ കട്ടക്കയം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന പാലം പുതുക്കി നിർമിക്കണമെന്ന് കെപിസിസി ന്യൂനപക്ഷ സെൽ കോടശേരി മണ്ഡലം കമ്മിറ്റി ആവശൃപ്പെട്ടു.
കനാലിന്റെ ആരംഭഘട്ടത്തിൽ കാൽനട യാത്രക്കാരുടെ സൗകര്യാർഥം വളരെ ഇടുങ്ങിയ പാലമാണ് നിർമിച്ചത്. അനുദിനം കുറ്റിച്ചിറ ജംഗ്ഷൻ വികസിച്ച് വരുന്നതിനാൽ ഇവിടെ പുതിയപാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശൃം ശക്തമാണ്. വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന വിധത്തിൽ പുതിയ പാലം നിർമിച്ച് യാത്രാസൗകര്യം വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ കുടുതൽ ദൂരം ചുറ്റി സഞ്ചരിച്ചാണ് വാഹനയാത്രക്കാർ പോകുന്നത്. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സി.വി. ആന്റണി ഉദ്ഘാടനംചെയ്തു. പസിഡന്റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. ഡേവിസ് മുളക്കാംബിളളി, ഓമന ജോസ്, റിൻസണ് മണവാളൻ, ടി.എൽ. ദേവസി, ജോയ് മംഗലത്ത് എന്നിവർ പ്രസംഗിച്ചു. ഇത് സംബന്ധിച്ച നിവേദനം സനീഷ് കുമാർ ജോസഫ് എംഎൽഎക്കും മൈനർ ഇറിഗേഷൻ അസി.എക്സി. എൻജിനീയർക്കും നൽകി.
കാരാപ്പാടം കുറ്റിച്ചിറ കനാൽ പാലം പുനർനിർമിക്കണമെന്ന്
12:49 AM Sep 26, 2022 | Deepika.com