ചേർപ്പ്: ചാഴൂർ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യശേഖരത്തിൽ നിന്നു കിട്ടിയ സ്വർണമാല ഉടമയ്ക്ക് കൈമാറി മാതൃകയായി.
ഹരിതകർമ സേനാംഗങ്ങളായ വലിയകത്ത് ഷാജഹാൻ ഭാര്യ ഹാജിറ , നടുവിൽത്തറ ജോഷി ഭാര്യ ലിറ്റി എന്നിവർക്കാണ് മാലിന്യം തരം തിരിക്കുന്നതിനിടയിൽ ഒന്നരപവൻ തൂക്കം വരുന്ന സ്വർണമാല കഴിഞ്ഞ ദിവസം ലഭിച്ചത്. ഇവർ ചേർപ്പ് പോലീസിൽ മാല കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയായ ശേവൻ കുഴി മുഹമ്മദാലി യ്ക്ക് ചേർപ്പ് സിഐ ടി.വി. ഷിബുവിന്റെ സാന്നിധ്യത്തിൽ മാല കൈമാറി.
ചാഴൂർ പഞ്ചായ പ്രസിഡന്റ് ഇന്ദുലാൽ, വാർഡ് അംഗം രമ്യ ഗോപിനാഥ് എന്നിവരും സന്നിഹിതരായിരുന്നു.
പണവും രേഖകളുമടങ്ങിയ പഴ്സ്
ഉടമയ്ക്കു തിരികെ നല്കി
വടക്കേക്കാട്: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരികെ നല്കി യുവാവ് മാതൃകയായി.
ഞമനേങ്ങാട് കുന്നത്തുവളപ്പിൽ തൈസീറിനു കടന്പുള്ളി എൽപി സ്കൂളിനു സമീപത്തുനിന്നാണ് പഴ്സ് കളഞ്ഞുകിട്ടിയത്. വടക്കേക്കാട് പോലീസിൽ തൈസീർ പഴ്സ് ഏൽപ്പിക്കുകയും പഴ്സിലെ രേഖകൾ പരിശോധിച്ചപ്പോൾ ഞമനേങ്ങാട് തേലപ്പുറത്ത് കൃഷ്ണകുമാറിന്റെതാണെന്നു മനസിലായി ഉടനെ കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുയും പഞ്ചായത്ത് മെന്പർ ശ്രീധരൻ മാക്കാലിക്കൽ, പത്രപ്രവർത്തകനായ രമേശ് ചേന്പിൽ പൊതുപ്രവർത്തകായ എൻഎംം ബക്കർ എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് പഴ്സ് ഉടമയ്ക്കു കൈമാറി.
പ്ലാസ്റ്റിക് മാലിന്യശേഖരത്തിൽ നിന്നുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറി
12:49 AM Sep 26, 2022 | Deepika.com