കൊ​ണ്ടാ​ഴി-കു​ത്താ​ന്പു​ള്ളി പാ​ല​ത്തി​ന്‍റെയും ​ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഇന്ന്

12:47 AM Sep 26, 2022 | Deepika.com
പ​ഴ​യന്നൂ​ർ : കൊ​ണ്ടാ​ഴി - കു​ത്താ​ന്പു​ള്ളി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കൊ​ണ്ടാ​ഴി-കു​ത്താ​ന്പു​ള്ളി പാ​ല​ത്തി​ന്‍റെ യും ​അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഇന്നു ന​ട​ക്കും.
കൊ​ണ്ടാ​ഴി - കു​ത്താ​ന്പു​ള്ളി റോ​ഡ് ,പാ​ലം സ്ഥ​ലം ഏ​റ്റെ​ടു​പ്പും, സ്ഥ​ലം വി​ട്ടു​ന​ല്കു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​വും ഇന്ന് ഉ​ച്ച​തി​രി​ഞ്ഞു 3.30ന് ​കു​ത്താ​ന്പു​ള്ളി പ​ടി​ഞ്ഞാ​റേ ദേ​വ​സ്വം മ​ണ്ഡ​പ​ത്തി​ൽ വ​ച്ച് ന​ട​ക്കും. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി​ക്ക് ഇ​ത്ര​യും വേ​ഗം കൈ​വ​ന്ന​ത്.
2016-17 കി​ഫ്ബി സ്കീ​മി​ൽ ഉ​ൾ​പ്പ​ടു​ത്തി ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കൊ​ണ്ടാ​ഴി വി​ല്ലേ​ജി​നെ​യും - ക​ണി​യാ​ർ​കോ​ട് വി​ല്ലേ​ജി​നെ​യും ബ​ന്ധി​പ്പി​ച്ചുകൊ​ണ്ട് ഗാ​യ​ത്രി​പ്പു​ഴ​ക്കു കു​റു​കെ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്.
ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കു​ത്താ​ന്പു​ള​ളി നെ​യ്ത്തു ഗ്രാ​മ​ത്തെ മ​റു​ക​ര​യി​ലെ ചേ​ല​ക്ക​ര - മാ​യ​ന്നൂ​ർ - ഒ​റ്റ​പ്പാ​ലം റോ​ഡി​ലേ​ക്കു മാ​യ​ന്നൂ​ർകാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ന്നു ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ്. ആ​കെ മൂ​ന്നു പാ​ല​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത് . പു​ഴ​യ്ക്കു കു​റു​കേ​യു​ള്ള ഒ​രു പാ​ലം , പ്ര​ള​യ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു പു​ഴ വ​ഴിമാ​റി ഒ​ഴു​കി​യ കു​ത്താ​ന്പു​ള്ളി സൈ​ഡി​ലെ അ​നു​ബ​ന്ധ റോ​ഡി​ൽ വ​രു​ന്ന പാ​ടം ഭാ​ഗ​ത്തെ ഒ​രു പാ​ലം , കൂ​ടാ​തെ ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ കു​റു​കെ വ​രു​ന്ന​തി​നാ​ൽ ആ ​ഭാ​ഗ​ത്തു​ള്ള ഒ​രു മൈ​ന​ർ ബ്രി​ഡ്ജ് എ​ന്നി​വ കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ അ​പ്പ്രോ​ച് റോ​ഡും ആ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ ആ​കെ നീ​ളം : 1115 മീ​റ്റ​ർ ( പാ​ല​വും അ​നു​ബ​ന്ധ റോ​ഡും ഉ​ൾ​പ്പെ​ടെ ) അ​പ്പ്രോ​ച്ച് റോ​ഡി​നു 12.00 മീ​റ്റ​റും പാ​ല​ത്തി​നു 11.00 മീ​റ്റ​റു​മാ​ണ് വീ​തി.
പു​ഴ​യ്ക്കു കു​റു​കേ​യു​ള്ള പാ​ല​ത്തി​ന്‍റെ ആ​കെ നീ​ളം 155.74 മീ​റ്റ​റും പാ​ല​ത്തി​ന്‍റെ വീ​തി 11.00 മീ​റ്റ​റു​മാ​ണ് . പ്ര​ള​യ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു പു​ഴ വ​ഴി മാ​റി ഒ​ഴു​കി​യ കു​ത്താ​ന്പു​ള്ളി സൈ​ഡി​ലെ അ​നു​ബ​ന്ധ റോ​ഡി​ൽ വ​രു​ന്ന പാ​ടം ഭാ​ഗ​ത്തെ ഒ​രു പാ​ല​ത്തി​ന്‍റെ ആ​കെ നീ​ളം 194.80 മീ​റ്റ​റും പാ​ല​ത്തി​ന്‍റെ വീ​തി 11.00 മീ​റ്റ​റു​മാ​ണ് .ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ ഭാ​ഗ​ത്തെ മൈ​ന​ർ ബ്രി​ഡ്ജി​ന്‍റെ ആ​കെ നീ​ളം 20.144 മീ​റ്റ​റും , പാ​ല​ത്തി​ന്‍റെ വീ​തി 11.00 മീ​റ്റ​റു​മാ​ണ് . പാ​ല​ങ്ങ​ളു​ടെ നീ​ളം 376 മീ​റ്റ​റും , പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നീ​ളം 739 മീ​റ്റ​ർ അ​ട​ക്കം പ​ദ്ധ​തി​യു​ടെ ആ​കെ നീ​ളം 1115 മീ​റ്റ​ർ ആ​ണ് . പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ ഡിപിആർ പ്ര​കാ​ര​മു​ള്ള അ​ട​ങ്ക​ൽ തു​ക​യാ​യ 31.55 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ക്കാ​യി കി​ഫ്ബി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
1.6069 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഈ പ്രോ​ജ​ക്ടി​നുവേ​ണ്ടി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത് . ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു വേ​ണ്ടി ആ​കെ 6,27,99,887/ രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള​ത്.
ഇന്നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എം. അ​ഷ​റ​ഫ്, കൊ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ, തി​രു​വി​ല്വാ​മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ദീ​പ എ​സ്. നാ​യ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും, റ​വ​ന്യൂ, കെ​ആ​ർ​എ​ഫ്ബി, കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രും, പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പൊ​തു ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും.